കോഴിക്കോട് : കോഴിക്കോട്ട് മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. തിരുനെല്‍വേലി സ്വദേശി സ്വാമിനാഥന് (39) ആണ് മരിച്ചത്. കുറ്റിക്കാട്ടൂരുള്ള ആക്രിക്കടയില്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയ സ്വാമിനാഥനെ മെഡിക്കല്‍ കോളജ് പോലീസിന് കൈമാറുകയായിരുന്നു. ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ പോസ്റ്റ്മോര്‍ട്ടം നടക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ.