ചെമ്മീന്‍ ബിരിയാണി കഴിച്ച അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

279

കൊല്ലം : ചെമ്മീന്‍ ബിരിയാണി കഴിച്ച അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. മയ്യനാട് എച്ച്എസ്എസിലെ ഹിന്ദി അധ്യാപിക പരവൂര്‍ പൊഴിക്കര സ്വദേശി എസ്. ബിന്ദു (35) ആണ് മരിച്ചത്. ഇന്ന് രാവിലെ ചെമ്മീന്‍ ബിരിയാണി കഴിച്ചതിന് ശേഷം ബിന്ദു സ്‌കൂളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു മരിച്ചു. ബിരിയാണി കഴിച്ചപ്പോഴുണ്ടായ ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനൽകും.

NO COMMENTS