മലകയറുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിശാഖപട്ടണം സ്വദേശിനി മരിച്ചു

176

പത്തനംതിട്ട : മലകയറുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട ആന്ധ്രപ്രദേശ് സ്വദേശിനി മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ നിന്നുമുള്ള ഗുഡ്‍ല ചന്ദ്രകാന്തം (50)മാണ് മരിച്ചത്. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ ഇവരെ അപ്പാച്ചിമേട്ടിലെ കാര്‍ഡിയോളജി സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

NO COMMENTS