വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ കര്‍ഷകന്‍ മരിച്ചു

170

പുതുക്കാട് : പാടത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ കര്‍ഷകന്‍ മരിച്ചു.
ചെങ്ങാലൂര്‍ കുണ്ടുകടവ് ഒഴുക്കൂരാന്‍ ചന്ദ്രന്‍ (71) ആണ് ഷോക്കേറ്റ് മരിച്ചത്. രാവിലെ കൃഷിയിടത്തിലേക്കു പോയ ചന്ദ്രന്‍ പ്രഭാത ഭക്ഷണത്തിന് വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് ഭാര്യ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ചു കിടക്കുന്നത് കാണുന്നത്. ചന്ദ്രനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച ഭാര്യ അമ്മിണിക്കും ഷോക്കേറ്റിട്ടുണ്ട്.

NO COMMENTS