കടലില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

223

വി​ഴി​ഞ്ഞം: ആ​ഴി​മല ബീ​ച്ചി​ല്‍ തിരയില്‍പ്പെട്ട് കാണാതായ പതിനൊന്നുകാരിയുടെ മൃതദേഹം കിട്ടി.തിങ്കളാഴ്ച വൈകിട്ട് അ​ഞ്ച​ര​യോ​ടെയാണ് ബാ​ല​രാ​മ​പു​രം താ​ന്നി​വിള സ​തീ​ഷ് -​സ​ന്ധ്യ ദമ്ബതി​ക​ളു​ടെ മ​കള്‍ ശരണ്യയെ കടലില്‍ കാ​ണാ​താ​യ​ത്. ജെ​ല്ലി​പ്പാറ മൗ​ണ്ട് കാര്‍​മല്‍ സ്കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാര്‍​ത്ഥിനി യാ​ണ് ശരണ്യ. ചെ​റി​യ​മ്മ​യായ ആ​തി​ര​യ്ക്കൊ​പ്പം തി​ര​യില്‍ കാല്‍ ന​ന​ച്ചു നില്‍​ക്ക​വെ പെ​ട്ടെ​ന്നെ​ത്തിയ ശ​ക്ത​മായ തി​ര​യില്‍ ശ​ര​ണ്യ​യും ആ​തി​ര​യും ഒ​ഴു​ക്കില്‍പ്പെ​ടു​ക​യാ​യി​രുന്നു.ആതിര നീന്തി രക്ഷപ്പെട്ടെങ്കിലും ശരണ്യയെ രക്ഷിക്കാനുള്ള ബന്ധുക്കളുടെ ശ്രമം വിജയിച്ചില്ല. പിതാവിന്റെ നാടായ പാലക്കാട് താമസിക്കുന്ന ശരണ്യ ബാലരാമപുരത്തു മാതാവിന്റെ വീട്ടില്‍ വേനലവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ കരയില്‍ നിന്ന് മൂന്നു നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ ഒഴുകി നടക്കുകയായിരുന്നു മൃതദേഹം . മൃതശരീരം വിഴിഞ്ഞം പോലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വി​ഴി​ഞ്ഞം കോ​സ്റ്രല്‍ പൊ​ലീ​സ്, മ​റൈന്‍ എന്‍​ഫോ​ഴ്സ്മെ​ന്റ് , വി​ഴി​ഞ്ഞം പൊ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിലാണ് തെ​ര​ച്ചില്‍ ന​ട​ത്തി​യത്.

NO COMMENTS

LEAVE A REPLY