കല്‍പ്പറ്റ: വയനാട് ബാണാസുര സാഗര്‍ ഡാമില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മോളക്കുന്നില്‍ ബിനുവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഡാമില്‍ കാണാതായ നാല് യുവാക്കളില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചിരുന്നു. നെല്ലിപ്പൊയില്‍ സ്വദേശി സച്ചിന്‍ ചന്ദ്രന്‍, മണിത്തൊട്ടി മെല്‍വിന്‍, തരിയോട് പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് മത്സ്യബന്ധനത്തിനായി അണക്കെട്ടിലിറങ്ങിയ ഏഴംഗസംഘം അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കൊട്ടത്തോണി മുങ്ങുകയായിരുന്നു. തുഷാരഗിരി ചിറ്റിലപ്പള്ളി ജോബി (35), കോടഞ്ചേരി കൂരാന്തോട് ജോബിന്‍ (22), ചെമ്ബൂക്കടവ് പുലക്കുടിയില്‍ മിഥുന്‍ (19) എന്നിവര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.