പൊലീസിനെ ഭയന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

200

മലപ്പുറം : തിരൂരില്‍ പൊലീസിനെ ഭയന്ന് പൊന്നാന്നി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തവനൂര്‍ അതളൂര്‍ സ്വദേശി പുളിക്കല്‍ മന്‍സൂറി(20)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ മണലുമായി പോയ വാഹനം തിരൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞിരുന്നു. പരിശോധന നടത്തുന്നതിനിടെ യുവാക്കള്‍ ചമ്രവട്ടത്തെ പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയില് ചാടിയ രണ്ടുപേരില്‍ ഒരാള്‍ രക്ഷപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. ശക്തമായ ഒഴുക്കുള്ള നിലയിലാണ് പൊന്നാനി പുഴ. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

NO COMMENTS