കൊല്ലം : കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാല്ലം പരവൂര്‍ തെക്കുംഭാഗം കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മൃതദേഹത്തിന്റെ അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം മാത്രമേ ചാക്കിനുള്ളില്‍ കണ്ടെത്തിയുള്ളൂ. ഇന്ന് രാവിലെ കടപ്പുറത്ത് എത്തിയ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ഒന്നരയാഴ്ചത്തെ പഴക്കമുണ്ട്. പോലീസുംലീസും ഫോറന്‍സിക് വിദഗ്ദരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.