തിരുവനന്തപുരം : മാധവിക്കുട്ടിയുടെ ഓര്‍മ്മയ്ക്കായി പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർ തന്നെ നട്ടുവളര്‍ ത്തിയ നീര്‍മാതളത്തിന്റെ തണലിലായിരുന്നു ‘പവിഴമല്ലി’ സംഘടിപ്പിച്ച ടീച്ചറുടെ 86-ാം പിറന്നാള്‍ ആഘോഷം. മാനവീയം വീഥിയില്‍ സുഗതകുമാരിയുടെ ടീച്ചറുടെ കവിതകള്‍ ഉയര്‍ന്നുകേട്ടു.
ഈ നീര്‍മാതളത്തിനു ചുവട്ടില്‍ ഇരിക്കുമ്ബോള്‍ എനിക്ക് പല ഓര്‍മകളും ഉണ്ടാകും. കാടിനുവേണ്ടിയും പച്ചപ്പിനു വേണ്ടിയും പോരാടിയതിന്റെ ഓര്‍മകളാണവ. എനിക്കിപ്പോള്‍ പ്രവര്‍ത്തിക്കാനും സംസാരിക്കാനും എഴുതാനും കഴിയില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍ പ്രകൃതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന ആഗ്രഹമാണുള്ളത്.”- സുഗതകുമാരി പറഞ്ഞു.
‘രാത്രിമഴ’ എന്ന കവിത ആലപിച്ചാണ് ചടങ്ങ് ആരംഭിച്ചത്. എഴുത്തുകാരി കെ.എ.ബീന, അനിത തമ്ബി, എസ്.കെ.മിനി തുടങ്ങിയവര്‍ കവിതകള്‍ ആലപിച്ച് ജന്മദിനാശംസകള്‍ അര്‍പ്പിച്ചു.