മാധ്യമ പ്രവര്‍ത്തകൻറെ മരണം – ശ്രീരാം വെങ്കിട്ടരാമന് ഹൈക്കോടതി നോട്ടീസ് – വീഴ്ച വരുത്തിയ പൊലീസുകാരുടെ മൊഴിയെടുക്കാൻ തീരുമാനം.

148

കൊച്ചി : മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീരാം വെങ്കിട്ടരാമന് ഹൈക്കോടതി നോട്ടീസ്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സിംഗിള്‍ ബെഞ്ച് ഉത്താവ്. ഹര്‍ജി വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി പൊലീസ് നിയമോപദേശം തേടി.

വീഴ്ച വരുത്തിയ പൊലീസുകാരുടെ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന ലാബ് പരിശോധന റിപ്പോര്‍ട്ട് നിര്‍ണായക തെളിവാക്കി ശ്രീറാം വെങ്കിട്ടരാമന് ഇന്നലെ കോടതി ജാമ്യം നല്‍കിയിരുന്നു. ശ്രീറാമിന്റെ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

NO COMMENTS