കണ്ണൂര്‍: വെള്ളിയാഴ്ച വൈകിട്ട് ആറിന് പാനൂര്‍ പത്തിപ്പാലത്താണ് ഒന്നരവയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ തന്നെയും മകളെയും ഭര്‍ത്താവ് ഷിജു പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് അമ്മ സോന പോലീസിന് മൊഴി നല്‍കിയത്. സോനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കെ.പി. ഷിജുവിനെതിരെ പോലീസ് കേസെടുത്തു.
സോനയെയും ഒന്നര വയസുള്ള മകള്‍ അന്‍വിതയെയുമാണ് ഷിജു പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റി ഭാഗത്തെ പുഴയിലേക്ക് തള്ളിയിട്ടത്.കരച്ചില് കേട്ടെത്തിയ നാട്ടുകാരാണ് സോനയെ രക്ഷപെടുത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന നടത്തിയ തെരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
അതെസമയം ജുവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയ നിലയിലാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.