ഗോലാഘട്ട്: ആസാമില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 114 ആയി. മുന്നൂറോളം പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് അറസ്റ്റു ചെയ്തു. ആസാമിലെ ഗോലാഘട്ട്, ജോര്‍ഹട്ട് ജില്ലകളിലാണ് ആളുകള്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തേയിലത്തോട്ടത്തിലെ തൊഴിലാളികളാണു മരിച്ചവരില്‍ ഭൂരിഭാഗവും.
വ്യാഴാഴ്ച രാത്രി മുതല്‍ വ്യാജമദ്യം കഴിച്ച് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡു ചെയ്തു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നല്‍കും.