കാസറകോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് മുജങ്കാവിലെ ഹരീഷന്റെ ഭാര്യ ജലജ (30)യാണ് മരിച്ചത്. കുമ്പള നായ്ക്കാപ്പ് പ്രശാന്ത് മില്ലിലെ ജീവനക്കാരിയാണ്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഭക്ഷണം കഴിക്കാനായി പോകാന്‍ മില്ലിന് സമീപത്തെ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ പിക്കപ്പ് വാനിടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ജലജയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.