കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ വേളാട്ടുകുഴിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടു ത്തിയ കേസിൽ തൃശ്ശൂർ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദിഖിനും നാല് സൗദി പൗരർക്കുമാണ് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കിയത്
ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽ ഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽ അവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽ സമീൽ, ഹുസൈൻ ബിൻ അബ്‌ദുല്ല ബിൻ ഹാജി അൽ മുസ്ലിമി എന്നിവരാണ് സൗദി പൗരർ
സൗദി മലയാളികളെ ഒന്നാകെ ഞെട്ടിച്ചതായിരുന്നു സമീറിൻ്റെ കൊലപാതകം. മലയാളികൾ ഉൾപ്പെടുന്ന സംഘമായിരുന്നു കൊലപാതകത്തിന് പിന്നിൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മലയാളികളടക്കം ആറു പേരെയാണ് ജുബൈൽ പോലീസ് അറസ്റ്റ് ചെയ്‌തത്. അഞ്ചു പേരുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കി.
കൊടുവള്ളി വേലാട്ടു കുഴിയിൽ അഹമ്മദ് കുട്ടി ഖദീജ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട സമീർ. ഈദുൽ ഫിത്തർ ദിനത്തിലാണ് ജുബൈലിലെ വർക്ക്ഷോപ്പ് മേഖലയിലെ മുനിസിപ്പാലിറ്റി മാലിന്യപ്പെട്ടിക്കു സമീപം സമീറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി യത്. ശരീരത്തിൽ മുറിപ്പാടുകളുണ്ടായിരുന്നതുകൊണ്ട് കൊലപാതകമാണെന്ന് പോലീസ് സംശയിച്ചു. അന്വേഷണത്തിനൊടുവിൽ പ്രതികൾ പിടിയിലായി. പണം കൊള്ളയടി ക്കാനായി സൗദി യുവാക്കൾ സമീറിനെ തട്ടിക്കൊണ്ടുപോവുകയും മൂന്ന് ദിവസം ബന്ദി യാക്കി മർദിച്ചതിനെത്തുടർന്ന് മരിക്കുകയുമായിരുന്നു. സമീറിൻ്റെ മൃതദേഹം റോഡിൽ ഉപേക്ഷിച്ചനിലയിലാണ് കണ്ടെത്തിയത്.
2016 ജൂലായ് ആറിനാണു സമീറിനെ കൊല്ലപ്പെട്ട നീലയിൽ കണ്ടെത്തിയത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് ശിക്ഷ നടപ്പാക്കിയത്.ഒരു മലയാളി ഇപ്പോഴും തടവിലാണ്.