തിരുവനന്തപുരം: വധശിക്ഷ തൻറെ അന്തിമ വിധിയല്ലെന്ന് ഷാരോണ്‍ കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഗ്രീഷ്മ.മറ്റു തടവുകാരില്‍ നിന്നും വ്യത്യസ്തയാണെന്ന് ജയിലിലെ സഹതടവുകാരും ആ കുട്ടി വളരെ ബോള്‍ഡാണെന്ന് ഏതൊരു ഭാവമാറ്റവുമില്ലയെന്ന്
ജയിലധികൃതരും.
നിലവില്‍ ഗ്രീഷ്മയെ അഞ്ചുപേരുള്ള സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. മൂന്നുപേർ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരും ഒരാള്‍ പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കുന്നയാളുമാണ്.വധശി്ഷക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കുള്ള സെല്ലുകളിലാണ് പാർപ്പിച്ചിരുന്നത്. എന്നാല്‍, സുപ്രീം കോടതി വരെ അപ്പീല്‍ പോയി വിധി ഇളവുചെയ്യാനുള്ള സാദ്ധ്യത കളുള്ളതിനാല്‍ ഇപ്പോള്‍ സാധാരണ സെല്ലുകളില്‍ തന്നെയാണ് വധശിക്ഷയ്ക്ക് വിധിച്ചവരെയും താമസിപ്പിക്കുന്നത്.
സാധാരണ തടവുകാർക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ ജയിലിനുളളില്‍ വധശിക്ഷ യ്ക്ക് വിധിക്കപ്പെട്ടവർക്കും ലഭിക്കും. പക്ഷെ ഇവർക്ക് മറ്റു പ്രതികളേക്കാള്‍ കൂടുതല്‍ നിരീക്ഷണം ഉണ്ട്.