ന്യൂഡല്‍ഹി: കാര്‍ഡുകള്‍ ഉപയോഗിച്ച് പെട്രോളും ഡീസലും നിറച്ചാല്‍ 0.75% ഡിസംബര്‍ 13 മുതല്‍ ഇളവ് ലഭിക്കും. 2000 രൂപയ്ക്കുള്ളില്‍ വരുന്ന തുകയ്ക്ക് ഇന്ധനമടിച്ചാലാണ് ഇളവ് ലഭിക്കുക. അതായത് 2000 രൂപയുടെ ഇന്ധനത്തിന് 15 രൂപ കുറയും.
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ വാലറ്റ്, ഇ വാലറ്റ് എന്നിവ ഇതിനായി ഉപയോഗിക്കാം. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുള്ള നോട്ട് ക്ഷാമത്തെ മറികടക്കാന്‍ 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പെട്രോളിനും ഡീസലിനും വിലക്കുറവ് അനുവദിച്ചത്. ഈ തീരുമാനം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.