കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനം ; രാജ്യത്തോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി

26

ന്യൂഡൽഹി: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ തീരുമാനിച്ചതായും കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിൽ രാജ്യത്തോട് ക്ഷമ ചോദിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി.

മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ അഭി സംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോദിയുടെ ക്ഷമാപണം. ‘സത്യസന്ധ ന്തമായ മനസ്സോടെ രാജ്യത്തോട് ക്ഷമാപണം നടത്തുന്നു. കാർഷിക നിയമങ്ങളെക്കുറിച്ച് ഒരുവിഭാഗം കർഷകരെ ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചില്ല.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന സുപ്രധാന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. നിയമം നടപ്പിലാക്കി ഒരുവർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമങ്ങൾ ക്കെതിരേ സമരമുഖത്തുള്ള കർഷകർ സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.രാജ്യത്തെ കർഷകരുടെ വേദന മനസിലാക്കുന്നു. കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് കേന്ദ്രം പുതിയ നിയമങ്ങൾ കൊണ്ടുവന്നത്. കർഷകരുടെ നൻമയ്ക്ക് വേണ്ടിയായിരുന്നു ഇത്. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും മോദി പറഞ്ഞു. പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടത്.

ഈ മാസം ആരംഭിക്കുന്ന പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ ഇതിനുള്ള നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കും’ – മോദി പറഞ്ഞു.

NO COMMENTS