ഡല്‍ഹി: റിയോ ഒളിംപിക്സിലെ പ്രകടനത്തിന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സമ്മാനിച്ച ബി.എം.ഡബ്ല്യു കാര്‍ ജിംനാസ്റ്റിക്സ് താരം ദീപ കര്‍മാകര്‍ തിരിച്ചു നല്‍കി. ബി.എം.ഡബ്ല്യു കാറിന് പകരമായി ദീപ്യ്ക്ക് 25 ലക്ഷം രൂപ നല്‍കി. ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് വി. ചാമുണ്ഡേശ്വര്‍നാഥ് ആണ് പണം നല്‍കിയത്. ബി.എം.ഡബ്ല്യു കാറിന്റെ മെയ്ന്റനന്‍സ് ചെലവ് താങ്ങാനാകാത്തത് കൊണ്ടാണ് കാര്‍ മടക്കി നല്‍കാന്‍ ദീപ തീരുമാനിച്ചത്. അഗര്‍ത്തലയിലെ റോഡുകളുടെ ശോച്യാവസ്ഥയും ബി.എം.ഡബ്ല്യുവിന് അവിടെ സര്‍വീസ് സെന്റര്‍ ഇല്ലാത്തതും കാര്‍ മടക്കി നല്‍കാന്‍ പ്രേരണയായി. ദീപ കാര്‍ മടക്കി നല്‍കിയതായി അവരുടെ പരിശീലകന്‍ ബിവേശ്വര്‍ നന്ദി സ്ഥിരീകരിച്ചു. ബി.എം.ഡബ്ല്യുവിന് പകരം ലഭിച്ച തുക ഉപയോഗിച്ച് ദീപ ഹ്യുണ്ടായി ഇലന്‍ട്ര കാര്‍ വാങ്ങി. ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ജിംനാസ്റ്റാണ് ദീപ കര്‍മാകര്‍. റിയോ ഒളിംപിക്സില്‍ മികച്ച പോരാട്ടം പുറത്തെടുന്ന ദീപ നാലാം സ്ഥാനം നേടിയിരുന്നു.