കാസര്‍കോട്ടെ കൊലപാതകത്തില്‍ സി.പി.എമ്മിനും സംസ്ഥാന നേതൃത്വത്തിനും ഒഴിഞ്ഞുമാറാനാവില്ല ; ഡീന്‍ കുര്യാക്കോസ്

135

എടപ്പാള്‍: കാസര്‍കോട്ടെ കൊലപാതകത്തില്‍ സി.പി.എം. നേതൃത്വത്തിന്റെ പങ്ക് എടുത്തു പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് . കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തില്‍നിന്ന് സി.പി.എമ്മിനും മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാന നേതൃത്വത്തിനും ഒഴിഞ്ഞുമാറാനാവില്ല. ഇരുവരുടെയും ചിതാഭസ്മവും വഹിച്ചുള്ള ധീര സ്മൃതിയാത്രയ്ക്ക് എടപ്പാളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് അട്ടിമറിക്കാനുള്ള നീക്കത്തെ യൂത്ത് കോണ്‍ഗ്രസ് സര്‍വശക്തിയുമെടുത്ത് ചെറുക്കുമെന്നും സി.ബി.ഐ. അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
രക്തസാക്ഷികളുടെ ചിത്രത്തില്‍ ഏറെപേര്‍ പുഷ്പാര്‍ച്ചന നടത്തി. ഇവരുടെ കുടുംബത്തിനുള്ള സഹായനിധി ശേഖരണവും നടന്നു. ഉച്ചയോടെ തേഞ്ഞിപ്പലത്തെത്തിയ യാത്ര സര്‍വകലാശാല, തിരൂര്‍, എടപ്പാള്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പാലക്കാട് ജില്ലയിലേക്ക് കടന്നു.

NO COMMENTS