ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ; ദീപ ജയകുമാറിന്‍റെ നാമനിര്‍ദേശപത്രിക തള്ളി

227

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്​ തമിഴ്​നാട്​ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളി. ദീപ സമര്‍പ്പിച്ച അപേക്ഷയില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ തെരഞ്ഞെടുപ്പ്​ കമ്മീഷന്‍ പത്രിക തള്ളിയത്​. ജയലളിതയുടെ മരണത്തെ തുടര്‍ന്ന്​ രാഷ്​ട്രീയത്തിലേക്കിറങ്ങിയ ദീപ ‘എം.ജി.ആര്‍ അമ്മ ദീപ പേരവൈ’ എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു.

NO COMMENTS