റിയോ ഡി ജനീറോ • അംഗപരിമിതരുടെ ഒളിംപിക്സായ പാരലിംപിക്സില്‍ ഇന്ത്യയുടെ ദീപ മാലിക്കിന് വെള്ളി. വനിതകളുടെ ഷോട്പുട്ടിലാണ് ദീപയുടെ മെഡല്‍ നേട്ടം. 4.61 മീറ്റര്‍ എറിഞ്ഞാണ് ദീപ ഈ നേട്ടം കൈവരിച്ചത്. പാരലിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ അത്‍ലറ്റാണ് ദീപ.
ഇതോടെ പാരലിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. നേരത്തെ പുരുഷന്മാരുടെ ഹൈജംപില്‍ മാരിയപ്പന്‍ തങ്കവേലു സ്വര്‍ണവും വരുണ്‍ ഭാട്ടി വെങ്കലവും നേടിയിരുന്നു.