ന്യൂഡല്‍ഹി : രാജ്യത്തിന്റെ 45-ാമത് ചീഫ് ജസ്റ്റിസായി ദീപക് മിശ്ര സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.അടുത്ത വര്‍ഷം ഒക്ടോബര്‍ രണ്ട് വരെയാണ് മിശ്രയുടെ കാലാവധി. ഇന്ന് അദ്ദേഹം ഉള്‍പ്പെടുന്ന ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങളില്‍ സിമി നിരോധന കേസുമുണ്ട്. ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരോടൊപ്പമാണ് ജസ്റ്റിസ് ദീപക് മിശ്ര സിമി കേസ് കേള്‍ക്കുക. സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) നിരോധിച്ചതുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെ 72 കേസുകളാണ് തിങ്കളാഴ്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുമ്ബ് ജനകീയമായ ഏറെ വിധികള്‍ ജസ്റ്റിസ് മിശ്രയില്‍ നടത്തിയിട്ടുണ്ട്. എഫ്.ഐ.ആറുകളുടെ കോപ്പി 24 മണിക്കൂറിനകം വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യണമെന്ന് ഉത്തരവിട്ടത് ജസ്റ്റിസ് മിശ്രയാണ്. 2011-ലാണ് ജസ്റ്റിസ് മിശ്ര സുപ്രീംകോടതിയിലെത്തുന്നത്. ചീഫ് ജസ്റ്റിസായി തിങ്കളാഴ്ച സ്ഥാനമേല്‍ക്കുന്ന ജസ്റ്റിസ് മിശ്ര 13 മാസങ്ങള്‍ക്കുശേഷം 2018 ഒക്ടോബര്‍ രണ്ടിനാണ് വിരമിക്കുന്നത്.