പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചു

299

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ സഹജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയ സംഭവത്തില്‍ പ്രശ്നപരിഹാരത്തിനായി ഡല്‍ഹിയില്‍ കൂടിയാലോചനകള്‍ തുടരുന്നു. പ്രശ്നങ്ങള്‍ ഉടന്‍ തീരുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചു. വീട്ടിലെത്തിയെങ്കിലും ചീഫ് ജസ്റ്റിസ് അനുമതി നല്‍കിയില്ല.

NO COMMENTS