ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഇംപീച്ച്‌മെന്റിന് നീക്കം. ബജറ്റ് സമ്മേളനത്തില്‍ ഇക്കാര്യം ആലോചിക്കും. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി അറിയിച്ചു. കോടതിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെന്നും യെച്ചൂരി പറഞ്ഞു.
സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ ശരിയായല്ല പോകുന്നതെന്നു ചൂണ്ടിക്കാട്ടി ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവരാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്. ലോയയുടേത് ഉള്‍പ്പെടെ പ്രധാന കേസുകള്‍ ഏതു ബെഞ്ച് കേള്‍ക്കണമെന്നതില്‍ ചീഫ് ജസ്റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ സംബന്ധിച്ചാണു ജഡ്ജിമാര്‍ മുഖ്യവിമര്‍ശനമുന്നയിച്ചത്.