ഉസ്താദിനെ പണം ആവശ്യപ്പെട്ടു മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ

40

കാസറഗോഡ് :ഉപ്പള നയാബസാർ സ്വദേശി അബ്ദുള്ള ഉസ്താദിനെ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മർദിച്ച കേസിലെ പ്രതി മംഗൽപാടി പഞ്ചയത്തിലെ പച്ചമ്പളം ടിപ്പുഗല്ലി. മുഷാഹിദ് ഹുസൈൻ (24 ) ആണ് അറസ്റ്റിലായത്

കാസറഗോഡ് ഡി വൈ എസ് പി പി. ബാല കൃഷ്ണൻ നായരുടെ സ്‌ക്വാഡും കുമ്പള എസ് ഐ അനീഷും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഡി വൈ എസ് പി പി. യുടെ സ്‌ക്വാഡിൽ പോലീസുകാരായ ഗോകുല. സുഭാഷ്. വിജയൻ. നിതിൻ സാരങ്, കുമ്പള സ്റ്റേഷനിലെ സുധീർ എന്നിവർ ഉണ്ടായിരുന്നു

മുഷാഹിദ് കുമ്പള, മഞ്ചേശ്വർ സ്റ്റേഷനുകളിൽ മയക്കു മരുന്ന്. നരഹത്യ കേസുകൾ ഉൾപ്പെടെ 4 കേസുകളിൽ പ്രതിയാണ്.

NO COMMENTS