വാട്ടര്‍ തീം പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ കോളജ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

230

ന്യൂഡല്‍ഹി : വാട്ടര്‍ തീം പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ ഇരുപതുവയസ്സുകാരി മുങ്ങി മരിച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ ബിഎ വിദ്യാര്‍ത്ഥിനിയും അപ്ന എന്ന എന്‍ജിഒയിലെ ജീവനക്കാരിയുമായ സവിതയാണ് മരിച്ചത്. നീന്തുന്നതിടെ കുഴഞ്ഞുപോയ സവിത മുക്കാല്‍ മണിക്കൂറോളം വെള്ളത്തിനടിയില്‍ കിടന്നു. അപസ്മാരത്തെ തുടര്‍ന്നാണ് സവിത വെള്ളത്തില്‍ കുഴഞ്ഞു വീണതെന്നാണ് സൂചന. കാണാതായതോടെ ഒപ്പമുണ്ടായിരുന്നവര്‍ നടത്തിയ തെരച്ചിലിലാണ് സവിതയെ വെള്ളത്തിനടിയില്‍ കണ്ടെത്തിയത്. അബോധാവസ്ഥയിലായ സവിതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

NO COMMENTS

LEAVE A REPLY