രണ്ടര വയസ്സുള്ള പെണ്‍കുഞ്ഞിനെ പ്രേത ബാധ ആരോപിച്ച്‌ തറയില്‍ അടിച്ചു കൊന്നു

190

ന്യൂഡല്‍ഹി: രണ്ടര വയസ്സുള്ള പെണ്‍കുഞ്ഞിനെ പ്രേത ബാധ ആരോപിച്ച്‌ തട്ടികൊണ്ടു പോയി ക്ഷേത്ര തറയില്‍ അടിച്ചു കൊന്നു. ഡല്‍ഹിയിലെ മേഖലയിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ അനില്‍ കുമാര്‍ എന്നയാളാണ് വീട്ടില്‍ നിന്ന് കുഞ്ഞിനെ തട്ടികൊണ്ടു പോയത്. പ്രേതങ്ങളെ കാണാന്‍ കഴിയും എന്ന് അവകാശപ്പെടുന്ന ഇയാള്‍ കുഞ്ഞിന് ബാധയുണ്ടെന്ന് ആരോപിച്ച്‌ ക്ഷേത്രത്തില്‍ കൊണ്ടു പോയി തറയില്‍ അടിച്ച്‌ കൊല്ലുകയായിരുന്നു. കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ വീടിന് 100 മീറ്റര്‍ മാത്രം അകലെയുള്ള ക്ഷേത്രത്തില്‍ കുഞ്ഞിന്‍റെ ശരീരം കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടി. പ്രേതങ്ങളെ കാണാനും അവരുടെ ഭാഷ മനസ്സിലാക്കാനും കഴിയുന്ന തനിക്ക് കുട്ടിക്ക് ബാധയുണ്ടെന്ന് മനസ്സിലായി അതില്‍ നിന്ന് രക്ഷിക്കാനാണ് തറയില്‍ അടിച്ചതെന്ന് പറയുന്നു. പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി സംശയിക്കുന്നെന്ന് പോലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY