ഡല്‍ഹിയിലെ പൊതുസ്ഥലത്ത് മദ്യപിച്ചാല്‍ 10,000 രൂപ പിഴ

249

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മദ്യപാനികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. പൊതുസ്ഥലത്ത് മദ്യപിച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് കനത്ത നഷ്ടങ്ങള്‍. പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ക്കുള്ള പിഴ 10,000 രൂപയായും തടവ് മൂന്നു മാസമായും ഡല്‍ഹി സര്‍ക്കാര്‍ ഉയര്‍ത്തി. പരസ്യമായി ലഹരി ഉപയോഗിക്കുന്നവര്‍ക്ക് നിന്നും 5000 രൂപ പിഴ ചുമത്തും. നവംബര്‍ ഏഴു മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കും.സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. ചെറുപ്പക്കാര്‍ ഉള്‍പ്പെടെ പരസ്യമായി മദ്യപിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പിഴ വര്‍ധിപ്പിക്കുന്ന നടപടിയിലേയ്ക്ക് സര്‍ക്കാര്‍ നീങ്ങിയത്.
മദ്യഷാപ്പുകള്‍ക്ക് പുറത്തു നിന്ന് മദ്യപിക്കുന്നതും നിലവിലെ നിയമപ്രകാരം കുറ്റകരമാണ്. ചെറിയ മദ്യഷാപ്പുകളുടെ പ്രവര്‍ത്തനം നിയമപരമാണോ എന്നും പരിശോധിക്കും.

NO COMMENTS

LEAVE A REPLY