മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മരണത്തോട് മല്ലടിച്ച്‌ രണ്ട് കുട്ടികള്‍ ദിവസങ്ങള്‍ തള്ളി നീക്കി

230

ന്യൂഡല്‍ഹി: മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ഒരേ കട്ടിലില്‍ കൈകോര്‍ത്ത് അവശരായി കിടക്കുന്ന രണ്ട് കുട്ടികള്‍. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഒരു വീട്ടിലെത്തിയ പോലിസുകാര്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ച.
മൂന്ന് വയസ്സകാരിയായ ദീപാലിയയും എട്ട് വയസ്സുള്ള ഹിമാന്‍ഷിയുമാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മരണത്തോട് മല്ലടിച്ച്‌ ദിവസങ്ങള്‍ തള്ളി നീക്കിയത്. കുറച്ചു കാലം മുന്‍പ് കുട്ടികളുടെ അമ്മ തന്‍റെ സഹോദരനൊപ്പം പോവുകയും പിന്നാലെ മദ്യപാനിയായ അച്ഛനും കുട്ടികളെ ഉപേക്ഷിച്ച്‌ പോകുകയായിരുന്നു. ദിവസങ്ങളായി പട്ടിണിയായതിനാല്‍ മിണ്ടാന്‍പോലും ആകാതെ അവശരായ കുട്ടികളില്‍ ഒരാളുടെ തലയിലുണ്ടായ മുറിവില്‍ നിന്ന് പുഴുക്കള്‍ അരിച്ച്‌ ഇറങ്ങുന്നു.

ഇവരുടെ വീട്ടില്‍നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് അയല്‍ക്കാര്‍ പോലിസില്‍ വിവരം അറിയിച്ചത്.
തുടര്‍ന്ന് പോലിസെത്തി കുട്ടികളെ ആശുപത്രിലേക്ക് മാറ്റി. ദാരിദ്ര്യം മൂലമാണ് മാതാപിതാക്കള്‍ വീടുപേക്ഷിച്ച്‌ പോയതെന്ന് പോലിസ് പറയുന്നു. രണ്ടുകുട്ടികളുടെയും രോഗം ഭേദമായതിന് ശേഷം ഇരുവരുടെയും സംരക്ഷണചുമതല ശിശുക്ഷേമസമിതിയ്ക്ക് കൈമാറുമെന്നും പോലിസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY