ന്യൂഡല്‍ഹി: ഡല്‍ഹി നഗര മധ്യത്തിലെ ലോക് നായക് ഭവനില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയിലാണ് അഗ്നിബാധ ഉണ്ടായത്. നഗരത്തിലെ ഏറ്റവും തിരക്കളുള്ള പ്രദേശങ്ങളില്‍ ഒന്നായ ഖാന് മാര്‍ക്കറ്റിനു സമീപമാണ് ലോക് നായക് ഭവന്. ഈ കെട്ടിടത്തില്‍ അനവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ തന്നെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനവും സ്ഥിതി ചെയുന്നത്. തീയണയ്ക്കാന്‍ ശ്രമം ഇപ്പോഴും തുടരുകയാണ്. 26 ഫയര്‍ എന്‍ജിനുകളാണ് തീയണയ്ക്കാനുള്ള ദൗത്യത്തില്‍ പങ്കുചേരുന്നത്. എസിയില്നിന്നുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. കെട്ടിടത്തില്‍നിന്നു കനത്ത പുക ഉയരുന്നത് ഭീതി പരത്തുന്നു.