https://youtu.be/g5fapLzklwI
video courtesy : manorama
ന്യൂഡല്‍ഹി • ഡല്‍ഹിയിലെ ബുരാരിയില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു. അധ്യാപികയായ കരുണ (21) യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് യുവാവ് കരുണയെ കുത്തിക്കൊലപ്പെടുത്തിയത്. 30 തവണയോളം കുത്തിയശേഷം യുവാവ് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ സുരേന്ദര്‍ (34) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ കരുണയെ പിന്തുടര്‍ന്നിരുന്നതായി പൊലീസ് പറഞ്ഞു. അഞ്ചു മാസം മുന്‍പ് യുവതിയുടെ ബന്ധുക്കള്‍ ഇതേച്ചൊല്ലി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രണ്ടുപേരുടെയും കുടുംബങ്ങളെ വിളിച്ചുവരുത്തി പരാതി ഒത്തുതീര്‍പ്പാക്കിയിരുന്നതായും പൊലീസ് പറഞ്ഞു.