ചിക്കുന്‍ ഗുനിയ : ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് സുപ്രീം കോടതി 25,000 രൂപ പിഴ ചുമത്തി

222

ന്യൂഡല്‍ഹി: തലസ്ഥാന നഗരത്തില്‍ പിടിമുറുക്കിയ ചിക്കുന്‍ ഗുനിയ, ഡങ്കിപ്പനി ഭീഷണിയില്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് സുപ്രീം കോടതി 25,000 രൂപ പിഴ ചുമത്തി. പനി നേരിടുന്നതിന് ഉചിതമായ നടപടി സ്വീകരിക്കാന്‍ വിമുഖത കാണിച്ച ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറണമെന്ന കോടതി നിര്‍ദേശം പാലിക്കാന്‍ കഴിയാത്തതിനാണ് ശിക്ഷ.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വച്ഛ ഭാരത് പരിപാടി ഡല്‍ഹിയിലെ ബി.ജെ.പി ഭരിക്കുന്ന കോര്‍പറേഷനുകള്‍ അട്ടിമറിച്ചുവെന്ന് വെള്ളിയാഴ്ച ജെയ്ന്‍ ആരോപിച്ചിരുന്നു. നഗരത്തില്‍ കൊതുകുകള്‍ വളരുന്നതിനും പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിനും കാരണം കോര്‍പറേഷന്‍ അധികൃതരുടെ നിസ്സഹകരണമാണെന്നും ജെയ്ന്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഈ പരാമര്‍ശം ഗൗരവമായി എടുത്ത സുപ്രീം കോടതി ശുചീകരണ ജോലികളില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ തെളിവു സഹിതം തിങ്കളാഴ്ച കൈമാറണമെന്നും കോടതി ജെയ്ന് നിര്‍ദേശം നല്‍കി.ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോള്‍ പട്ടിക സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ജയ്ന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങള്‍ പകര്‍ച്ചപ്പനി ബാധിച്ച്‌ മരിക്കുന്പോള്‍ ആരോഗ്യമന്ത്രിക്ക് കൂടുതല്‍ സമയം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

NO COMMENTS

LEAVE A REPLY