ഡല്‍ഹി സ്ഫോടനം : മുഖ്യപ്രതിക്ക് 10 വര്‍ഷം തടവ്

265

ന്യൂഡൽഹി : ഡൽഹി സ്ഫോടന പരമ്പരയിലെ മുഖ്യപ്രതിക്ക് 10 വർഷം തടവ്. 2005ൽ 67 പേർ കൊല്ലപ്പെട്ട സ്ഫോടനത്തിലെ മുഖ്യപ്രതിയായ താരിഖ് അഹമ്മദ് ധറിനാണ് ഡൽഹി അഡീഷനൽ സെഷൻസ് കോടതി തടവ് വിധിച്ചത്. പത്തു വർഷമാണ് തടവു വിധിച്ചതെങ്കിലും 12 വർഷമായി താരിഖ് ജയിലിലാണ്. മറ്റു രണ്ടു പ്രതികളെ കോടതി വെറുതെവിട്ടു. ഭീകരസംഘടനയായ ഇസ്ലാമിക് ഇൻക്വിലാബ് മഹസിലെ അംഗങ്ങളാണു പ്രതികൾ എന്ന് കുറ്റപത്രത്തിൽ പറയുന്നു. സ്ഫോടനങ്ങൾക്കു സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട കേസ് മാത്രമാണ് ധറിനെതിരേ പ്രോസിക്യൂഷനു തെളിയിക്കാൻ കഴിഞ്ഞത്. 2005 ഒക്ടോബർ 29നു ഡൽഹിയിൽ മൂന്നിടങ്ങളിലുണ്ടായ സ്ഫോടനത്തിൽ 62 പേർ കൊല്ലപ്പെടുകയും 210 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
മരിച്ചവരിൽ നാലു മലയാളികളും ഉൾപ്പെടുന്നു. പഹാഡ്ഗഞ്ച്, സരോജിനി മാർക്കറ്റ്, കൽക്കാജി എന്നിവിടങ്ങളിലാണ് പൊട്ടിത്തെറിയുണ്ടായത്. താരിഖ് അഹമ്മദിനു പുറമേ ലഷ്കർ ഇ ത്വയ്ബ ഭീകരരായ മുഹമ്മദ് റഫിഖ് ഷാ, മുഹമ്മദ് ഹുസൈൻ ഫാസിൽ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

NO COMMENTS

LEAVE A REPLY