ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.സി. ചാക്കോ സ്ഥാനത്ത് നിന്ന് രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് പി.സി.ചാക്കോ രാജിക്കത്ത് കൈ മാറി. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് ഡല്‍ഹി പി.സി.സി.അധ്യക്ഷന്‍ സുഭാഷ് ചോപ്ര ഫലപ്രഖ്യാപനത്തിന് പിന്നാലെ രാജിവെച്ചിരുന്നു. കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റ് പോലും ലഭിച്ചിരു ന്നില്ല. 2015-ലും സമാന അവസ്ഥയായിരുന്നു
ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013-ലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിക്കുന്നതെന്ന് രാജിവെക്കുന്നതിന് മുമ്പായി പി.സി.ചാക്കോ പറഞ്ഞു.’എഎപി കടന്ന് വന്നതോടെ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കി നെ മുഴുവന്‍ അപഹരിച്ചു. അതൊരിക്കലും തിരികെ ലഭിക്കില്ല. അത് എ.എ.പിയില്‍ തന്നെ തുടരുകയാണ്’ ചാക്കോ പറഞ്ഞു.