ഡല്‍ഹി ലെഫ്നന്റ് ഗവര്‍ണറായി അനില്‍ ബൈജാല്‍ അധികാരമേറ്റു

220

ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്നന്റ് ഗവര്‍ണറായി അനില്‍ ബൈജാല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് നിവാസില്‍ നടന്ന രാവിലെ നടന്ന ചടങ്ങില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി. രോഹിണി സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചടങ്ങില്‍ പങ്കെടുത്തു. നജീബ് ജങ് അപ്രതീക്ഷിതമായി സ്ഥാനം ഒഴിഞ്ഞ ഒഴിവിലേക്കാണ് എഴുപതുകാരനായ അനില്‍ ബൈജാല്‍ എത്തുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന അധികാര തര്‍ക്കത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയായ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാലവധി തീരാന്‍ ഒന്നര വര്‍ഷം ശേഷിക്കെയായിരുന്നു നജീബ് ജങിന്റെ രാജി.
2006ല്‍ നഗരവികസന മന്ത്രാലയത്തില്‍ നിന്ന് സെക്രട്ടറിയായാണ് അനില്‍ ബൈജാല്‍ വിരമിച്ചത്. ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ വൈസ് ചെയര്‍മാനായിരുന്ന ബൈജാല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബര്‍ റെന്യൂവല്‍ മിഷനുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. പ്രസാര്‍ഭാരതി സി.ഇ.ഒ, എയര്‍ ഇന്ത്യ എം.ഡി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY