ന്യൂഡല്‍ഹി: ദേശീയ ഗാനത്തിനൊപ്പം പ്രാധാന്യം വന്ദേമാതരത്തിനും വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗിതാ മിത്തല്‍, ജസ്റ്റിസ് സി ഗൗരി ശങ്കര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാരന്റെ കാഴ്ചപ്പാട് നല്ലതാണെങ്കിലും അനുകൂല വിധി പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഡല്‍ഹി സ്വദേശിയായ ഗൗതം ആര്‍ മൊറാര്‍ക്കയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. വന്ദേമാതരം ആലപിക്കുമ്പോഴും ദേശീയഗാനം ആലപിക്കുമ്പോള്‍ നല്‍കേണ്ട മുഴുവന്‍ മര്യാദകളും ആദരവും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഈ ആവശ്യം നിരസിച്ചിരുന്നു.