ന്യുഡല്‍ഹി: ജീവിത പങ്കാളിക്ക് ലൈംഗികത നിഷേധിക്കുന്നത് മാനസിക പീഡനമായി കണക്കാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ഒരു വിവാഹമോചനക്കേസിലാണ് കോടതിയുടെ നിരീക്ഷണം. ലൈംഗികത നിഷേധിച്ചുവെന്ന് ആരോപിച്ച് യുവാവ് നല്‍കിയ പരാതിയിലാണ് വിവാഹമോചനം അനുവദിച്ചത്. ഭാര്യ തന്‍റെ ഓഫീസിലെത്തി തനിക്കെതിരെ വ്യാജ പരാതി ഉന്നയിച്ചു. ഇത് തന്‍റെ ജോലിയെ ബാധിച്ചുവെന്നും യുവാവ് പരാതിയില്‍ ആരോപിച്ചിരുന്നു.ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് വിവാഹമോചനം അനുവദിച്ചത്. കഴിഞ്ഞ ഏപ്രില്‍ 1ന് ദന്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ചിരുന്നു. ഇതിനെതിരെ യുവതി നല്‍കിയ അപ്പീലില്‍ കുടുംബക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു. ലൈംഗികബന്ധത്തിന് ശ്രമിച്ചപ്പോഴെല്ലാം ഭാര്യ ആത്മഹത്യാ ഭീഷണി മുഴക്കിയെന്നും ബന്ധത്തിന് അനുവദിച്ചില്ലെന്നും ഭര്‍ത്താവ് ഹര്‍ജിയില്‍ ആരോപിച്ചു.