ഡല്‍ഹിയില്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് നിരക്ക് 75 ശതമാനം വരെ കുറച്ചു

259

ന്യൂഡല്‍ഹി: കേരളത്തില്‍ കെഎസ്‌ആര്‍ടിസി ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ ഡല്‍ഹിയില്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ് നിരക്ക് കുത്തനെ കുറച്ചു. മിനിമം നിരക്കില്‍ പകുതിയും ഒരു മാസം കാലാവധിയുള്ള പാസിന് 75 ശതമാനം വരെയുമാണ് കെജരിവാള്‍ സര്‍ക്കാര്‍ കുറച്ചത്. നഗരത്തിലെ വാഹനപ്പെരുപ്പവും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാണിത്. നിലവില്‍ എസി ഇല്ലാത്ത ബസുകള്‍ക്ക് അഞ്ചു മുതല്‍ 15 വരെ രൂപയാണ് നിരക്ക്. ഇത് അഞ്ചു രൂപയാക്കി. എസി ബസുകള്‍ക്ക് ഇപ്പോഴുള്ള 10 മുതല്‍ 25 വരെ രൂപ എന്ന നിരക്ക് 10 ആയി കുറച്ചു. ഒരു മാസത്തേക്കുള്ള പാസിന് എസി ബസുകളില്‍ 1,000 രൂപയും എസി ഇല്ലാത്ത ബസുകളില്‍ 800 രൂപയുമാണ്.
ഇത് 250 ആക്കി. സാമ്പത്തികമായി പിന്നോക്ക കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും 21 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്കും സൗജന്യ പാസ് നല്‍കാനും തീരുമാനമുണ്ട്.

NO COMMENTS

LEAVE A REPLY