ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറകില്‍ ടേക് ഓഫിന് തയ്യാറെടുക്കുകയായിരുന്ന എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ചിറക് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
എത്യോപ്യന്‍ വിമാനം ടേക് ഓഫിനായി റിവേഴ്സ് എടുക്കുന്നതിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറകിലേക്ക് ഇടിച്ചുകയറുകയായരുന്നു. ഇരു വിമാനങ്ങളുടെയും ചിറകുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഡിജിസിഎ അന്വേഷണം തുടങ്ങി.