കൊച്ചി : സംസ്ഥാനത്ത് ഡെങ്കിപ്പനിക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ്. എറണാകുളം ജില്ലയിൽ ഡെങ്കിപ്പനിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. പ്രളയശേഷം എറണാകുളം ജില്ലയിൽ ടൺകണക്കിന് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരുന്നു. ഇതാണ് രോഗം പടരുന്നതിനുള്ള പ്രധാനകാരണം.
ഈ സാഹചര്യത്തിൽ മാലിന്യനിർമ്മാർജനത്തിന് അടിയന്തര പ്രധാന്യം നൽകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കുടുംബശ്രീ മുഖേന വോളണ്ടിയേഴ്സിനെ ഇറക്കി വീടുവീടാന്തരം ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. 1089 വാർഡുകളാണ് ജില്ലയിൽ പകർച്ച രോഗ ഭീഷണി നേരിടുന്നത്.
കൂടാതെ ശുചീകരണ പ്രവർത്തനത്തിൽ ചെന്നൈയിൽ നിന്നുള്ള വിദഗ്ദരുടെ സഹായവും തേടും. ജില്ലയിൽ ഈ മാസം 31 പേർ എലിപ്പനിക്ക് ചികിത്സ തേടിയിരുന്നു.ഒരാൾ മരിക്കുകയും ചെയ്തു.