പൈവളിഗെ പഞ്ചായത്തില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

99

കാസറകോട് : പൈവളിഗെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യ ത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെയും ബായാര്‍ പ്രാഥമികാ രോഗ്യ കേന്ദ്രത്തിലേയും ജീവനക്കാര്‍ ഡെങ്കിപ്പനി ബാധിത പ്രദേശമായ നൂറ്റിലയില്‍ നടത്തിയ പരിശോധനയില്‍ ഡങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യം വ്യാപകമായി കണ്ടെത്തി.

പ്രദേശത്തെ കവുങ്ങിന്‍ തോട്ടങ്ങളില്‍ നിന്നാണ് കൂടുതലായും ഈഡിസ് കൊതുകിന്റെ കൂത്താടികളെ കണ്ടെത്തിയത്. കവുങ്ങില്‍ തോട്ടങ്ങളില്‍ നിന്ന് പാളകള്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ തോട്ടമുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ കൂടാതെ മറ്റ് പഞ്ചായത്തുകളിലും ഡെങ്കിപ്പനി പടരുകയാണ്.

പൈവളികെ പഞ്ചായത്തില്‍ നടത്തിയ സര്‍വ്വേയ്ക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ഫൈലേറിയ ഇന്‍സ്പെക്ടര്‍ ജോണ്‍ വര്‍ഗീസ്, ഫീല്‍ഡ് അസിസ്റ്റന്റ് രവി, ബായാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ചന്ദ്രശേഖര്‍ തമ്പി, പീറ്റര്‍, നാരായണ നായക്, അനുരാഗ്, ജെ.പി.എച്ച് എന്‍ മാരായ ശ്രീജ, ഭാര്‍ഗ്ഗവി, ജെന്‍സി എന്നിവര്‍ പ്രദേശത്തെ വീടുകളിലെ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

NO COMMENTS