കാസറകോട് : ലൈഫ് പദ്ധതി പ്രകാരം സ്ഥലം വാങ്ങിയ ഗുണഭോക്താക്കള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഡാറ്റാ ബേങ്കുമായി കൃഷി വകുപ്പ് സ്റ്റാള്‍. 2008 ലെ നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമപ്രകാരം നിര്‍മ്മാണങ്ങള്‍ തടഞ്ഞ ഭൂമികള്‍ വീടുവെക്കാനായി വാങ്ങിയവര്‍ക്ക് സര്‍വ്വേ നമ്പര്‍ നോക്കി നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സ്റ്റാളിനായി.
ഇരുപതോളം പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. ലൈഫ് പദ്ധതിയില്‍ വീടുവെക്കാന്‍ സ്ഥലം വാങ്ങി ക്കുന്നവര്‍ സര്‍വ്വേ നമ്പര്‍ സഹിതം കൃഷി ഭവനുകള്‍ സന്ദര്‍ശിച്ചാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
100 ശതമാനം വിള ഇന്‍ഷൂറന്‍സ് നടത്തുക എന്ന ലക്ഷ്യം യാധാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍ അദാലത്തിലും ഇതിന്റെ പ്രചരണം നടന്നു.