പാലിലെ മായം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ്

165

തിരുവനന്തപുരം : ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം കർശനമായി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ല ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന സംഘങ്ങൾ 24 മണിക്കൂറും പരിശോധന തുടരുന്നു.

പാറശ്ശാലയിൽ പ്രവർത്തിക്കുന്ന കാരാളി ചെക്ക് പോസ്റ്റിൽ പാൽ പരിശോധന ഈ മാസം പത്ത് വരെ നടത്തുന്നുണ്ട്. അഞ്ചിന് 21 പാൽ സാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിൽ ഗുണനിലവാര പരിശോധന നടത്തി. പരിശോധന റിപ്പോർട്ട് പ്രകാരം പാൽ സാമ്പിളുകൾ എല്ലാം നിശ്ചിത ഗുണനിലവാരമുളളതാണ്. തുടർ ദിവസങ്ങളിലും പരിശോധന നടപടികൾ തുടരും.

ഗുണനിലവാരമില്ലാത്ത പാൽ കണ്ടെത്തിയാൽ ശക്തമായ ഭക്ഷ്യസുരക്ഷാ നടപടികൾ സ്വീകരിക്കും. പരാതികൾ 1800 425 1125 എന്ന നമ്പരിൽ അറിയിക്കാം.

NO COMMENTS