സർക്കാർ സർവ്വീസിൽ എൻട്രി കേഡറിൽ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് വകുപ്പുതല പരീക്ഷയ്ക്കുള്ള പരിശീലനം ഐ.എം.ജി.യുടെ തിരുവനന്തപുരം ഓഫീസിൽ ജൂൺ മൂന്ന് മുതൽ 29 വരെ നടക്കും. സർവ്വീസ് നിയമങ്ങളും ചട്ടങ്ങളും, ധനകാര്യ മാനേജ്മെന്റ്, വ്യക്തിഗത കാഴ്ചപ്പാട്, സർവ്വീസ് ഡെലിവറി, ഇ-ഗവേണൻസും അക്കൗണ്ടബിലിറ്റിയും തുടങ്ങിയവയാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ക്ലാസ്സ് മൂന്ന് വിഭാഗത്തിലുള്ള ജീവനക്കാർക്കാണ് പരിശീലനം നൽകുന്നത്. നാമനിർദ്ദേശം ലഭിക്കേണ്ട അവസാന തീയതി മെയ് 29. അപേക്ഷാഫോമും വിശദാംശങ്ങളും www.img.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അസോസിയേറ്റ് ഫെല്ലോ & കോഴ്സ് ഡയറക്ടർ കെ.കെ.രാജഗോപാലൻ നായർ (ഫോൺ: 9447697803/9074825944) എന്ന നമ്പരിൽ ബന്ധപ്പെടാം.