ബെംഗളൂരു• കാവേരി നദീജലതര്‍ക്കത്തില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. ബെംഗളൂരുവില്‍ കര്‍ണാടക നിയമസഭയ്ക്കു മുന്നിലാണ് മുന്‍ പ്രധാനമന്ത്രിയുടെ സമരം. കാവേരി വെള്ളം വിട്ടുകൊടുക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ കര്‍ണാടകയില്‍ ഇന്നു സര്‍വകക്ഷിയോഗം ചേരുന്നുണ്ട്.