തൊടുപുഴ: ദേവികുളം സബ് കളക്ടര്‍ എന്ന പേരിലുള്ള ഫേസ് ബുക്ക് പേജ് തന്റേതല്ലെന്ന് ദേവികുളം സബ് കളക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. ഇതില്‍ വരുന്ന പോസ്റ്റുകള്‍ക്ക് താന്‍ ഉത്തരവാദിയല്ല. പേജിനെ ക്കുറിച്ച് ഫേസ്ബുക്ക് അധികൃതരെ അറിയിച്ചതായും ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെയും രാഷ്ട്രീയ നേതാക്കളെയും കളിയാക്കുന്ന നിരവധി പോസ്റ്റുകളാണ് ദേവികുളം സബ് കളകടര്‍ എന്ന ഫേസ്ബുക്ക് പേജിലുള്ളത്. സബ് കളക്ടര്‍ ദേവികുളം എന്നതാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജ്.