ചെകുത്താൻ ആരാധന ; ഭാര്യയെ കൊന്ന് ഭര്‍ത്താവ് തലച്ചോര്‍ കഴിച്ചു.

81

ചെകുത്താന്‍ ആരാധനയുടെ ഭാഗമായി ഭാര്യയെ കൊന്ന് ഭര്‍ത്താവ് തലച്ചോര്‍ കഴിച്ച്‌ . വ്യവസായി യായ അല്‍വറോ (32) ആണ് ഭാര്യ മരിയ മോണ്‍സെറാട്ടിനെ കൊന്നത്.മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണ് കൊലപാതകമെന്നും സൂചനകളുണ്ട്.

ഇരുവരും ഒരുവര്‍ഷം മുൻപാണ് വിവാഹിതരായത്. മുൻവിവാഹത്തില്‍ മരിയയ്ക്ക് അഞ്ചു കുട്ടികളുണ്ട്. കൊലപാതകം കഴിഞ്ഞു ദിവസങ്ങള്‍ക്കു ശേഷം ”നിന്റെ അമ്മയെ ഞാൻ കൊന്ന് ബാഗിലാക്കിയിട്ടുണ്ട്, അവളെ വന്നുകൊണ്ടു പോകുക” എന്ന് മരിയയുടെ മകളോട് ആല്‍വറോ പറയുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മരണത്തിന്റെ വിശുദ്ധനും, ചെകുത്താനും തന്നോടു കുറ്റം ചെയ്യാൻ ആവശ്യപ്പെട്ടെന്നാണ് ആല്‍വറോ പറഞ്ഞത്. കൊലയ്ക്കുശേഷം മൃതദേഹത്തില്‍ ചുറ്റിക ഉപയോഗിച്ച്‌ അടിച്ചു. പിന്നീട് മാരകായുധങ്ങള്‍ ഉപയോഗിച്ചു പല കഷണങ്ങളാക്കി മുറിച്ചതിനുശേഷം ചിലതു മലയിടുക്കില്‍ ഉപേക്ഷിച്ചു. ചില ഭാഗങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചു.

ആല്‍വറോ മദ്യപാനിയും മയക്കുമരുന്നിന് അടിമയും ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. പലപ്പോഴായി മരിയയുടെ കുട്ടികള്‍ക്കു മോശം അനുഭവം ഇയാളില്‍നിന്ന് നേരിട്ടുണ്ടെന്നും ഇതിനാല്‍ മാറിത്താമസിക്കുകയായിരുന്നുവെന്നും മരിയയുടെ മാതാവും പൊലീസിനോടു പറഞ്ഞു.

ചെകുത്താൻ ആരാധനയുടെ ഭാഗമായിട്ടായിരുന്നു യുവാവിന്റെ ക്രൂരത. പിന്നാലെ ഭാര്യയുടെ തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു. മെക്സിക്കോയില്‍ ജൂണ്‍ 29നായിരുന്നു സംഭവമെന്ന് ബ്രിട്ടീഷ് മാധ്യമമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

NO COMMENTS

LEAVE A REPLY