തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം തേടുന്നു. 250 കോടിരൂപയാണ് ബോര്‍ഡ് സര്‍ക്കാരിനോട് സഹായമായി ആവശ്യപ്പെടുക. ശബരിമല വരുമാനത്തില്‍ വലിയ കുറവുവന്നതാണ് ബോര്‍ഡിന്റെ നീക്കത്തിന് പിന്നില്‍. ശബരിമല വരുമാനത്തില്‍ ഇത്തവണ 98 കോടിയുടെ കുറവ് വന്നതായാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.
പ്രളയത്തെ തുടര്‍ന്ന് മറ്റ് ക്ഷേത്രങ്ങളിലും 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായും ബോര്‍ഡ് പറയുന്നു. ശബരിമല വരുമാനത്തിലെ കുറവും, പ്രളയക്കെടുതിയിലെ നഷ്ടവും പരിഗണിച്ചാണ് 250 കോടിയുടെ സഹായം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് തേടാന്‍ ബോര്‍ഡ് തീരുമാനിച്ചത്.