തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് എ.പത്മകുമാര്‍. കാലാവധി പൂര്‍ത്തിയാകുന്ന നവംബര്‍വരെ തുടരും. വ്യക്തിപരമായ അഭിപ്രായങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നമുണ്ടാക്കി ബോര്‍ഡിലെ ഐക്യം തകര്‍ക്കാമെന്നു കരുതേണ്ട. ദേവസ്വം കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിക്കട്ടെ എന്നാണ് പറഞ്ഞത്. എന്നാല്‍ ഇത് ദുര്‍വ്യാഖ്യാനം ചെയ്തെന്ന് പത്മകുമാര്‍ പറഞ്ഞു.
സുപ്രീംകോടതിയിലെ നിലപാടിന്റെ പേരില്‍ പത്മകുമാര്‍ രാജിവെക്കണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നിരുന്നു.