തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ എസ്.ഐ മര്‍ദ്ദിച്ച കേസില്‍ ഡിജിപി ലോകനാഥ് ബെഹ്റ റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍ റേഞ്ച് ഐജിയോടാണ് ഡിജിപി റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മെഡിക്കല്‍ കോളേജ് എസ്.ഐയുടെ മര്‍ദ്ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
വിദ്യാര്‍ത്ഥിയുടെ കഴുത്തും ഇടുപ്പെല്ലും മര്‍ദ്ദനമേറ്റ് ചതഞ്ഞിട്ടുണ്ട്. വനിതാ ഹോസ്റ്റലിന് മുന്പില് കണ്ടുവെന്ന് ആരോപിച്ചാണ് എസ്.ഐ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തത്.